കൂർക്കം വലി വില്ലനാകും ! ദാമ്പത്യ ബന്ധത്തില്‍ പോലും അസ്വാരസ്യങ്ങള്‍ക്ക് വഴിവെക്കാവുന്ന വില്ലൻ : കൂർക്കം വലി മാറ്റാൻ ഈ മാർഗങ്ങൾ ശ്രദ്ധിക്കാം 

കൂര്‍ക്കംവലിയുടെ പേരില്‍ പഴി കേള്‍ക്കുന്നവര്‍ നിരവധിയാണ്. ഒരേ മുറി പങ്കിടുന്നവര്‍ക്കും ഇത്ര അസഹനീയമായൊരു സംഗതി കൂര്‍ക്കം വലിയല്ലാതെ മറ്റൊന്നില്ലെന്നു വേണം പറയാൻ. കൂര്‍ക്കം വലിക്കുന്നവരെ ഉണര്‍ത്തി കാര്യം പറഞ്ഞാലും തന്‍റെ ‘കുറ്റം’ സമ്മതിക്കാൻ പലപ്പോഴും കൂര്‍ക്കംവലിക്കാര്‍ തയാറാവാറില്ല. കൂര്‍ക്കംവലി ഒരു രോഗമല്ലെങ്കില്‍കൂടി ദാമ്പത്യ ബന്ധത്തില്‍ പോലും അസ്വാരസ്യങ്ങള്‍ക്ക് വഴിവെക്കാവുന്ന വില്ലനാണ്.

Advertisements

ഉറങ്ങുന്ന സമയത്ത് ശ്വാസോച്ഛ്വാസത്തിലുണ്ടാവുന്ന തടസ്സമാണ് കൂര്‍ക്കം വലിക്ക് കാരണം. കൂര്‍ക്കം വലിക്കുന്ന അസുഖമുള്ളവര്‍ പലപ്പോഴും മറ്റുള്ളവര്‍ക്കിടയില്‍ ഒരു പരിഹാസപാത്രമാവുന്നതിനും കാരണമാവാറുണ്ട്. ഉറക്കത്തിനിടയില്‍ അനുഭവപ്പെടുന്ന ശ്വാസതടസമാണ് പലപ്പോഴും കൂര്‍ക്കംവലി ഉണ്ടാക്കുന്നത്. വായുവിന് നേരെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതാവുന്നതോെടയാണ് കൂര്‍ക്കംവലിയുണ്ടാക്കുന്നത്. മലര്‍ന്ന് കിടക്കുമ്ബോള്‍ നാവ് തൊണ്ടയിലേക്കിറങ്ങി ശ്വാസത്തിന് തടസ്സം നില്‍ക്കുന്നതിനാലാണിത്. ഉറങ്ങാനായി ചെരിഞ്ഞ് കിടക്കുന്നത് നാവ് കാരണമുള്ള ശ്വാസതടസത്തെ മറികടക്കാമെന്നതിനാല്‍ അല്‍പ സമയത്തേക്കെങ്കിലും കൂര്‍ക്കം വലിയുടെ പിടിയിലമരാതിരിക്കാൻ സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പേടിക്കണം, വില്ലനാണ്

നാം കരുതുന്നതുപോലെ കൂര്‍ക്കം വലി ഒരു നിസാരക്കാരനല്ല. അത് ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ പോലുള്ള ഉറക്ക തകരാറിന്‍റേയോ മറ്റ് ചില രോഗങ്ങളുടെയോ ലക്ഷണമായേക്കാം. കൂര്‍ക്കം വലിക്കുന്നവരില്‍ ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം, പക്ഷാഘാതം എന്നിവയും പ്രമേഹ സാധ്യതയും കൂടുതലായിരിക്കും. മാത്രമല്ല, നാക്ക് കാരണം തൊണ്ട അടയുന്നതിനാല്‍ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കാര്യക്ഷമമായി നടക്കാതിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാകും. ഇക്കൂട്ടരില്‍ രക്തത്തിന്‍റെ ഓക്സിജൻ സാന്ദ്രത കുറയാനും ഇടയുണ്ട്. അമിതവണ്ണമുള്ളവരിലാണ് കൂര്‍ക്കംവലി കൂടുതലായി കണ്ടുവരുന്നത്. കൂര്‍ക്കം വലിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. വ്യായാമം ശീലമാക്കുന്നിലൂടെ തടി കുറയുകയും കൂര്‍ക്കംവലിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.

കുട്ടികളുടെ കൂര്‍ക്കംവലി

കുട്ടികളിലെ കൂര്‍ക്കം വലിയ നിസാരമായി കാണരുത്. രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ മടി, കടുത്ത വാശി, ഏകാഗ്രതക്കുറവ് തുടങ്ങിയവ കുട്ടികളിലെ കൂര്‍ക്കംവലിയുടെ കാരണങ്ങളാണ്. കൂര്‍ക്കം വലിക്കുന്ന കുട്ടികളില്‍ കേള്‍വിക്കുറവ് ഉണ്ടാക്കാം.

ഇവയാകാം കാരണങ്ങള്‍

– ജലദോഷവും മൂക്കടപ്പും

– തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നത്

– ടോണ്‍സിലൈറ്റിസ്

– ശ്വാസഗതിയില്‍ കുറുനാക്ക് തടസ്സമാകുന്നത്

– മൂക്കിന്‍റെ പാലത്തിനുണ്ടാകുന്ന തകരാറുകള്‍

കിടത്തത്തില്‍ ചില മാറ്റങ്ങള്‍

കൂര്‍ക്കംവലിക്കുന്ന ശീലമുള്ളവര്‍ തലയിണ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ ചെരിഞ്ഞ് കിടക്കാനും ശ്രദ്ധിക്കണം. ചെരിഞ്ഞു കിടക്കുന്നത് കൂര്‍ക്കംവലി തടയാൻ ഒരു പരിധി വരെ സഹായകരമാണ്.

കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്ബെങ്കിലും അത്താഴം കഴിച്ചിരിക്കണം. ഹൃദയെത്ത ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് വളരെ നല്ലതാണിത്. ഉറങ്ങാൻ കിടക്കുന്നതിനു മുമ്ബ് കാപ്പി, ചായ, മദ്യം എന്നിവ കുടിക്കരുത്.

മൂക്കിലെയും തൊണ്ടയിലേയും പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന കൂര്‍ക്കംവലി ചികിത്സിച്ച്‌ ഭേദമാക്കുകയേ വഴിയുള്ളൂ. ജലദോഷമുണ്ടെങ്കില്‍ അത് മാറാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ കൂര്‍ക്കംവലി ബുദ്ധിമുട്ടിക്കില്ല.

ചില പൊടിക്കൈകള്‍

– വെളുത്തുള്ളി ചതച്ച്‌ വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങുന്നത് കൂര്‍ക്കം വലി കുറയാൻ നല്ലതാണ്. വെളുത്തുള്ളിയുടെ ഉപയോഗം കൂര്‍ക്കം വലി കുറക്കാൻ സഹായകമാണെന്നാണ് കണ്ടെത്തല്‍.

– പുതിനയില വെള്ളത്തിലിട്ട് പുതിര്‍ത്തിയ ശേഷം കുടിക്കുന്നത് ദഹന പ്രശ്നങ്ങളെ പരിഹരിച്ച്‌ നല്ല ഉറക്കം പ്രദാനം ചെയ്യും. കുര്‍ക്കം വലിക്ക് തടയിടാൻ ഇത് നല്ലതാണ്.

– കൂര്‍ക്കം വലി പിടിച്ചുകെട്ടാനുള്ള മറ്റൊരു മാര്‍ഗം ആവി പിടിക്കുകയെന്നതാണ്. മൂക്കടപ്പ് അകറ്റി ശ്വാസോച്ഛാസം ആയാസരഹിതമാക്കുന്നത് വഴി ആവി പിടിക്കല്‍ കൂര്‍ക്കംവലിക്ക് തടയിടും.

– തേനും ഒലിവ് ഓയിലും ചേര്‍ത്ത് കിടക്കുന്നതിന് മുമ്ബ് കുടിക്കുന്നത് ഫലപ്രദമാണ്.

– അല്‍പം മഞ്ഞള്‍ പൊടി പാലില്‍ കലര്‍ത്തി കഴിക്കുന്നത് കൂര്‍ക്കംവലി തടയാൻ സഹായിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.