ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെ : ആകാശം മുട്ടിയ അത്ഭുത ലോകത്തെ തിരുനക്കരയിൽ അടുത്തറിയാം :  ഐ എസ് ആർ ഒ പ്രദർശനം സെപ്റ്റംബർ 20 ന് സമാപിക്കും 

കോട്ടയം : ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഐ.എസ്.ആർ.ഒ ‘ കണ്ടെത്തലുകളെ’ തിരുനക്കരയിൽ നിന്നും അനുഭവിച്ചറിയാം ! കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കരയിൽ നടക്കുന്ന നോളഡ്ജ് ഫെസ്റ്റിലാണ് അത്യപൂർവമായ വസ്തുക്കളെ പ്രദർശനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രവും മിത്തും തമ്മിലുള്ള ബന്ധം സംബന്ധിച്ചു തർക്കം നിലനിൽക്കുന്ന കാലത്ത് സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് അരങ്ങേറുന്നത്. 

Advertisements

ഫെസ്റ്റിൽ 15 സ്റ്റാളുകളും ഐ എസ് ആർ ഒ യുടെ  ബസും വാന നിരീക്ഷണ സ്റ്റാളുമാണ് ഉള്ളത്. ഐ എസ് ആർ ഒ യുടെ സ്റ്റാളും ബസും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രദർശനത്തിൽ സന്ദർശിക്കാനാകുക. ഐ എസ് ആർ ഒ യുടെ ബസിൽ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഉപഗ്രഹങ്ങളുടെ വിശദാശങ്ങളും മോഡലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ റോക്കറ്റുകളുടെ മോഡലുകളും കാണാനാവും. ഇത് കൂടാതെ സൂര്യനെ അടുത്ത് കാണാനാവുന്ന ടെലസ്കോപ്പും അത്ഭുത കാഴ്ചയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

15 സ്റ്റാളുകളിലായി വിവിധ ശാസ്ത്ര പ്രദർശനങ്ങളും , അത്ഭുത പ്രവർത്തനങ്ങൾ തുറന്ന് കാട്ടുന്നതും കാണാനാവും. ഇത് കൂടാതെ ഓരോ ദിവസവും ഫെസ്റ്റിന്റെ ഭാഗമായി സെമിനാറുകളും നടക്കും.  ഭാവിയുടെ ഇന്ധനം ഗ്രീൻ ഹൈഡ്രജൻ എന്ന വിഷയത്തിൽ നടന്ന ടെക്നിക്കൽ ടോക്കിൽ പാമ്പാടി അർ ഐ ടിയിലെ  അരുൺ ഡൊമിനിക്ക് , സച്ചു ബിജു എന്നിവർ സംസാരിച്ചു. എൻ. എസ് പ്രസാദ് മോഡറേറ്ററായിരുന്നു. വേദിയിൽ കോട്ടയം ജില്ല മഹിളാ സാഹിതി അംഗങ്ങൾ ജലജാ മണിയുടെ നേതൃത്വത്തിൽ മാണിക്കം പെണ്ണ് എന്ന  നാടൻ പാട്ട് പരിപാടി അവതരിപ്പിച്ചു. തുടർന്ന് , സോണി കൂത്താട്ട് കുളത്തിന്റെ വയലിൻ ഫ്യൂഷനും അരങ്ങേറി.

ഐ എസ് ആർ ഒ പ്രദർശനം സെപ്റ്റംബർ 20 ന് സമാപിക്കും 

കോട്ടയം : ഐഎസ്ആർഒയുടെ പരീക്ഷണങ്ങളെയും വിക്ഷേപങ്ങളെയും റോക്കറ്റുകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം സെപ്റ്റംബർ 20 ബുധനാഴ്ച സമാപിക്കും. ബുധനാഴ്ച വൈകിട്ട് അഞ്ച് വരെയാണ് പ്രദർശനം കാണാനുള്ള അവസരം.

Hot Topics

Related Articles