മണർകാട് തുടർച്ചയായ രണ്ടാം ദിവസവും അപകടം : പറമ്പുക്കര സ്വദേശിയായ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം : ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഉണ്ടായ അപകടത്തിൽ . തിരുവഞ്ചൂർ പറമ്പൂക്കര കളപ്പുരക്കൽ ജിബിൻ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. മണർകാട് പെരുമാനൂർകുളം നാലുമണിക്കാറ്റ് റോഡിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേയ്ക്കു ലോഡുമായി പോകുകയായിരുന്നു നാഷണർപെർമിറ്റ് ലോറി. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി നാഷണൽപെർമിറ്റ് ലോറിയിൽ ഇടിയ്ക്കുകയായിരുന്നുവെന്ന് മണർകാട് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് റോഡിൽ വീണ് കിടന്ന ജെബിനെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ചതിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ . കഴിഞ്ഞ ദിവസം മണർകാട് ഐരാറ്റുനടയ്ക്ക് സമീപം വൈകിട്ട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ ജുമാ മ്‌സ്ജിദ് വെസ്റ്റ് കുന്നുംപുറം സക്കറിയ വാർഡിൽ റോഷിനി മൻസിലിൽ ഫിറോസ് അഹമ്മദാ(31)ണ് മരിച്ചത്. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മറ്റൊരു യുവാവ് കൂടി മരിച്ചത്.

Advertisements

Hot Topics

Related Articles