ഐഎസ്‌എല്‍ പത്താം സീസണ് നാളെ കിക്ക് ഓഫ് ; കിരീടത്തിനായി മത്സരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു എന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം പ്രീതം കോട്ടാല്‍

കൊച്ചി : ഐഎസ്‌എല്‍ പത്താം സീസണ് നാളെ കിക്ക് ഓഫ്. കിരീടത്തിനായി മത്സരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു എന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം പ്രീതം കോട്ടാല്‍ പറഞ്ഞു. പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കായി കിരീടം നേടുകയാണ് ലക്ഷ്യമെന്നും ഒരു ടീം എന്ന നിലയില്‍ ബ്ലാസ്റ്റേഴ്സ് മികച്ച സംഘമാണെന്നും കോട്ടാൽ വ്യക്തമാക്കി. കൊച്ചിയിലെ ആരാധകര്‍ക്ക് വേണ്ടി കളിക്കാൻ കാത്തിരിക്കുകയാണ് എന്നും പ്രീതം കോട്ടാല്‍ കൂട്ടിചേര്‍ത്തു.

Advertisements

പുതിയ സീസണ്‍ നന്നായി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടി ഒരുങ്ങി കഴിഞ്ഞു. ഞാൻ എപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ബ്ലാസ്റ്റേഴ്സില്‍ എത്തിയതും അത്തരം ഒരു തീരുമാനത്തിന്‍റെ ഭാഗമാണ്. എനിക്കറിയാം എന്‍റെ ജീവിതത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണ് ഇത്.ചിലപ്പോഴൊക്കെ നമ്മള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം…പ്രീതം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“സന്തുലിതമായ ടീമാണ് സീസണില്‍ ബ്ലാസ്റ്റേഴ്സിനുള്ളത്. പരിചയസമ്പത്തുള്ളവരും യുവതാരങ്ങളും നല്ല വിദേശ കളിക്കാരും ഈ സീസണില്‍ ടീമിലുണ്ട്. കിരീടത്തിനായി മത്സരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ആരാധകര്‍ ഞങ്ങളെ സ്നേഹിക്കുന്നു. അവര്‍ക്കായി ഞങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.തീര്‍ച്ചയായും നിങ്ങള്‍ സ്റ്റേഡിയത്തിലേക്ക് വരണം.. അവിടെ ഞങ്ങള്‍ നിങ്ങള്‍ക്കായി പോരാടും” പ്രീതം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles