കുറവിലങ്ങാട്: എലിപ്പനിയും ഇതര സാംക്രമികരോഗങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവയെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി, ദേവമാതാ കോളെജ് എൻ. എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.ആരോഗ്യം, രോഗപ്രതിരോധം, പകർച്ചവ്യാധികൾ തുടങ്ങിയവയെക്കുറിച്ചുള്ള ധാരാളം അറിവുകൾ വിനിമയം ചെയ്യുന്നതിന് ഈ കലാവതരണത്തിലൂടെ സാധിച്ചു
കുറവിലങ്ങാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ഫ്ളാഷ് മോബ് അവതരണത്തിൽ എൻ.എസ്.എസ്. അംഗങ്ങളായ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.ആൻസി സെബാസ്റ്റ്യൻ, ശ്രീ. റെനീഷ് തോമസ് വോളൻ്റിയർ സെക്രട്ടറിമാരായ വിവേക് വി.നായർ, ആഷാ സിബി എന്നിവർ നേതൃത്വം വഹിച്ചു.