കോട്ടയം : കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള സെമിനാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കുട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ഫെഡറൽ തത്വങ്ങളും വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ. കെ അനിൽകുമാർ മോഡറേറ്റർ ആയിരുന്നു. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലേഖ എസ് നായർ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബി. ഹരികുമാർ വിഷയാവതരണം നടത്തി. കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ പ്രതികരണം നടത്തി. അസോസിയേഷൻ എൻ. എസ് പ്രസാദ് നന്ദി പറഞ്ഞു.
Advertisements