കോട്ടയം : കെ. എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ 23-ാം സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22, 23, 24 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ദേശീയ സാർവ്വദേശീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ്ജമേഖലയിൽ നടക്കുന്ന മാറ്റങ്ങളും ജനവിരുദ്ധനയങ്ങളും, അവയെ തിരുത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങളും, ജനപക്ഷബദൽ നയ ങ്ങളും, വൈദ്യുതിപ്രതിസന്ധിക്കുള്ള പരിഹാരങ്ങളുമെല്ലാം ചർച്ചചെയ്യുന്ന വേദിയായി രിക്കും സമ്മേളനം. കെ.എസ്.ഇ.ബി.യിലെ 70% ഓഫീസർമാർ അംഗമായിട്ടുള്ള സംഘടന യുടെ ജില്ലാസമ്മേളനങ്ങൾ തെരെഞ്ഞെടുത്ത 467 പ്രതിനിധികളാണ് സംസ്ഥാന സമ്മേളന ത്തിൽ പങ്കെടുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് സമ്മേളനം ഉദ്ഘാടനംചെയ്യും. മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. തുടർന്ന് നടക്കുന്ന വനിതസമ്മേളനം പ്രശസ്തമാധ്യമപ്രവർത്തക കെ.കെ.ഷാഹിന ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 24 ന് 9 മണിക്ക് പ്രതിനിധിസമ്മേളനം മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 24 ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഊർജ്ജസമ്മേളനത്തിൽ എം.എം. മണി മുഖ്യാതിഥി ആയിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബർ 22 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കുന്ന വൈദ്യുതി മേഖല പ്രതിസന്ധിയും പ്രതിരോധവും’ എന്ന വിഷയത്തിലുള്ള സെമിനാർ മുൻ പാർലമെന്റംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ വിവിധ പരിപാടികളിലായി പ്രശാന്ത് നന്ദിചാധരി (ജനറൽ സെക്രട്ടറി ഇ ഇ എഫ് ടി ), .ബി. പ്രദീപ് (റഗുലേറ്ററി കമ്മറ്റി അംഗം), പ്രൊഫ.വി.കെ.ദാമോദരൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നതാണ്. സമ്മേളനത്തിന്റെ ഭാഗമായി സെപ്റ്റംബർ 19 ന് തിരുനക്കര മൈതാനിയിൽ ആരംഭിച്ച ശാസ്ത്ര സാങ്കേതിക നടക്കുകയാണ്.