തൃശൂര്‍ : സി.പി.എം നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കും സൈബര്‍ വേട്ടയ്ക്കുമെതിരെ നിയമനടപടിയുമായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അനില്‍ അക്കര.അടാട്ട് ബാങ്കില്‍ തന്റെ കുടുംബത്തിന്റെ ലക്ഷങ്ങള്‍ എഴുതിത്തള്ളിയെന്ന് റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും സിവില്‍, ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും അനില്‍ അക്കര പത്രസമ്മേളനത്തില്‍ അറിയിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.കെ കണ്ണൻ പത്രസമ്മേളനത്തിനിടെ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കി. കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ തുടര്‍ച്ചയായി തെളിവുകളോടെ ആരോപണമുന്നയിക്കുന്നതില്‍ അസ്വസ്ഥരായ സി.പി.എം നേതാക്കള്‍ നവ മാദ്ധ്യമങ്ങളിലൂടെ അസഭ്യം പറയുന്നത് തുടരുകയാണ്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ എ.സി മൊയ്തീന് പങ്കുണ്ടെന്നും അനില്‍ അക്കര ആവര്‍ത്തിച്ചു.