“സ്‍നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര, ഞാനും അവള്‍ക്കൊപ്പം മരിച്ചിരിക്കുന്നു” ; മകളുടെ വിയോഗത്തിൽ നടൻ വിജയ് ആന്റണി

കഴിഞ്ഞ ദിവസമാണ് തമിഴ് നടൻ വിജയ് ആന്റണിയുടെ മകൾ മീരയെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്ന നടനെ ബന്ധുക്കളും മറ്റും ചേർന്ന് വളരെ കഷ്ടപ്പെട്ടാണ് ആശ്വസിപ്പിച്ചത്. ഇപ്പോഴിതാ മീരയുടെ വിയോ​ഗത്തിൽ വിജയ് ആന്റണി ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

“സ്‍നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര. ഇപ്പോള്‍ ജാതിയും മതവും പണവും അസൂയയും വേദനകളും ദാരിദ്ര്യവും വിദ്വേഷവുമൊന്നുമില്ലാത്തെ ലോകത്താണ് ഇപ്പോൾ അവളുള്ളത്. ഞാനും അവള്‍ക്കൊപ്പം മരിച്ചിരിക്കുന്നു. ഞാൻ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുകയാണിപ്പോൾ. അവൾക്ക് വേണ്ടി അവളുടെ പേരിൽ ഞാൻ നല്ല കാര്യങ്ങൾ ചെയ്യും”, വിജയ് കുറിച്ചു…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈയിലെ ആല്‍വാർപ്പേട്ടിലെ വീട്ടില്‍ സെപ്‍തംബര്‍ 19 പുലര്‍ച്ചെയായിരുന്നു മീരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‍കൂളില്‍ അടക്കം വളരെ സജീവമായ ഒരു വിദ്യാര്‍ഥിയായിരുന്നു മീര. സ്‍കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് അടുത്ത ദിവസമാണ് മീരയുടെ വിയോഗം. മീര കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിൽ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Hot Topics

Related Articles