കോഴാ മേഖലയിൽ മോഷ്ടാക്കളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രി
12 ന് ശേഷം കോഴാ – പാലാ റോഡിൽ ഇടയാലി ജംഗ്ഷന് സമീപത്ത് ഒരു വീട്ടിൽ മോഷണവും വീടുകളിൽ മോഷണ ശ്രമവും നടന്നു. ഇടയാലി ജംഗ്ഷന് സമീപത്തെ വിടിന്റെ പിൻഭാഗത്തെ പൂട്ട് തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. കവർച്ചക്കായി വീട്ടിനുള്ളിലെ വാതിലുകൾ തുറക്കുന്ന ശബ്ദം കേട്ട് കുടുബാഗങ്ങൾ ഉണർന്നതോടെ മോഷ്ടാവ് പിൻഭാഗത്ത് തുറന്നിട്ടിരുന്ന വാതലിലൂടെ രക്ഷപെടുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പട്രോളിംഗ് സംഘത്തിലെ പോലീസുകർ ഒരു മണിക്കൂറോളും മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. മോഷണ ശ്രമം നടന്ന വീടുകളിൽ ജനലുകളും വാതിലുകളും തുറക്കാനുള്ള പരിശ്രമം നടത്തിയിട്ടുണ്ട്. മോഷ്ടാവ് ഇടയാലിയിലെ വിടിന് ഉള്ളിൽ കടന്ന ശേഷം പുറത്തേക്കുള്ള ജനലുകളും വാതിലും തുറന്നിട്ട ശേഷമാണ് മുറികളുടെ വാതിലുകൾ തുറന്നത്. മേഖലയിലെ കുടുംബാഗങ്ങൾ ജാഗ്രത പാലിക്കണം. മഴക്കാലം ആരംഭിച്ചതോടെ മോഷണത്തിന് സാധ്യത വർദ്ധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിന് വെളിയിലേക്കുള്ള ലൈറ്റുകൾ ഉപയോഗയോഗ്യമാണന്ന് ഉറപ്പ് വരുത്തണം. സാധിക്കുന്ന ആളുകൾ സിസി ടി.വി ക്യാമറകൾ ഘടിപ്പിക്കണം. ആയുധങ്ങൾ വീടിന് വെളിയിൽ വയ്ക്കരുത്. അയൽവാസികളുടെ മൊബൈൽ ഫോൺ നമ്പർ പരസ്പരം സൂക്ഷിക്കണം. അപരിചതരെ കണ്ടാൽ പോലിസിൽ വിവരം അറിയിക്കണം.