കോട്ടയം : താൻ പ്രതിപക്ഷ നേതാവ് ആകാൻ ആഗ്രഹിച്ചിരുന്നെന്ന പഴയ കാര്യങ്ങളൊന്നും കുത്തി പൊക്കി വാർത്തയാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ. അഭിപ്രായം ചോദിച്ച ശേഷം തീരുമാനങ്ങൾ എടുക്കുന്നത് കോൺഗ്രസ് രീതി. അന്നത്തെ പാർട്ടി പ്രസിഡന്റിന്റെ തീരുമാനത്തിന്റെ ഉള്ളടക്കം ഉമ്മൻ ചാണ്ടിക്ക് അറിയാമോ എന്നറിയില്ല. അദ്ദേഹത്തിന്റെ ആത്മകഥാ പുസ്തകത്തെക്കുറിച്ചുള്ള ആക്ഷേപമെന്നും താൻ ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
സീനിയോരിറ്റി നോക്കിയാൽ പലർക്കും പ്രതിപക്ഷ നേതാവാകാം. പക്ഷേ പാർലമെന്ററി പാർട്ടി ലീഡർ ആകാൻ പല പരിഗണനകളും ഉണ്ടാകുമെന്നും, വി.ഡി സതീശന്റെ നിലവിലുള്ള പെർഫോമൻസ് മികച്ചതാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അച്ചു ഉമ്മൻ മിടുമിടുക്കി
അച്ചു ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് പൂർണ യോജിപ്പാണ് തങ്ങൾക്കെല്ലാവർക്കും ഉളളതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
എന്നാൽ പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കുന്നത്.
മക്കൾ രാഷ്ട്രീയ രംഗത്തേക്ക് വരുബോഴും യോഗ്യത തന്നെയാണ് എല്ലാത്തിന്റെയും മെറിറ്റ് എന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള വാർത്ത സമ്മേളനത്തിനിടയിലെ കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും തർക്കം, ഒറ്റപ്പെട്ട സംഭവമാണെന്നും ഒറ്റ ടീമായി നിന്നു കൊണ്ടുതന്നെ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.