ഈ ലക്ഷണങ്ങളുണ്ടോ ! എന്നാൽ ചികിത്സ ഉടൻ ഉറപ്പാക്കുക ; രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

ന്യൂസ് ഡെസ്ക് : രക്തത്തെയും മജ്ജയെയും കഴലകളെയും ബാധിക്കുന്ന തരം അര്‍ബുദങ്ങളെയാണ് രക്താര്‍ബുദം എന്നു വിളിക്കുന്നത്. ശ്വേതരക്താണുക്കളുടെ അമിതവും അനിയന്ത്രിതവുമായ വര്‍ദ്ധനയാണ് രക്താര്‍ബുദത്തിന് പ്രധാന കാരണം.

Advertisements

ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷീണവും ബലഹീനതയും 

ഈ ലക്ഷണങ്ങള്‍ പലരിലും സാധാരണയായി പ്രകടമാകാറുണ്ട്. എന്നാല്‍ അമിതമായ ക്ഷീണവും ബലഹീനതയും പ്രകടമാകുന്നുണ്ടെങ്കില്‍ രക്താര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാകാം. അനീമിയ ഉള്ളവരിലും ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.

ശരീരഭാരം കുറയുന്നത്

നിയന്ത്രിക്കാൻ കഴിയാത്ത വിധത്തില്‍ പെട്ടെന്നുള്ള ശരീരഭാരം കുറയുന്നതും രക്താര്‍ബുദത്തിന്റെ കാരണങ്ങളിലൊന്നാണ്.

അസ്ഥികളിലെ വേദന

സന്ധികളിലെ വേദനകള്‍, മുതുക് വേദന തുടങ്ങിയ നാഡീ വേദനകള്‍ അവഗണിക്കാതിരിക്കുക. ഈ വേദനകള്‍ തുടര്‍ച്ചയായി കാണപ്പെടുന്നുണ്ടെങ്കില്‍ വൈദ്യ സഹായം തേടേണ്ടതാണ്.

രാത്രി വിയര്‍ക്കുന്നത്

മുറിയിലെ താപനിലയുമായി ബന്ധമില്ലാതെ രാത്രി വിയര്‍ക്കുന്നത് ആശങ്കാജനകമാണ്. അവയ്‌ക്ക് വിവിധ കാരണങ്ങളുണ്ടാകാമെങ്കിലും, ചിലത് രക്താര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചതവ്, രക്തസ്രാവം:

മോണയില്‍ നിന്നുള്ള അമിത രക്ത സ്രാവം അല്ലെങ്കില്‍ പരിക്കുകള്‍ സംഭവിച്ചതിനു മുറിവുകള്‍ ഉണങ്ങാതിരിക്കുക തുടങ്ങിയവയും രക്താര്‍ബുദത്തെ സൂചിപ്പിക്കുന്നു. ഈ ലക്ഷങ്ങള്‍ നിങ്ങളില്‍ നിരന്തരം പ്രകടമാകുകയാണെങ്കില്‍ ഉടനടി വൈദ്യ സഹായം തേടുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.