സെപ്റ്റംബർ 29 മുതൽ വയലറ്റ് ഫിലിംസിന്റെ സിനിമ ‘എട്ട് ‘ തിയറ്ററുകളിലേക്ക് …

ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം സാധാരണ കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകനെ കുറച്ച് കൂടി വൈകാരിക തലത്തിലേക്ക് കണക്ട് ചെയ്യുന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത് . പ്രമേയത്തിലും അവതരണത്തിലുമെല്ലാം ഒട്ടേറെ പുതുമകൾ നിറഞ്ഞ സിനിമ സംവിധായകൻറെ തന്നെ തിരക്കഥയിൽ നവാഗതനായ റോഷിൻ എ റഹ്‌മാൻ സംവിധാനം ചെയ്‌തിരിക്കുന്നു . വയലറ്റ് ഫിലിംസിന്റെ ബാനറിൽ മുഹ്‌സിന കോയാക്കുട്ടിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . സെപ്റ്റംബർ 29 മുതൽ കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും വിവിധ തിയറ്ററുകളിൽ സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ് .
കാണുന്ന കാഴ്ച്ചക്കുമപ്പുറം പല മനുഷ്യരിലും നാം അറിയാതെ പോകുന്ന പല കാര്യങ്ങളുമുണ്ട് . കാണുന്ന കാഴ്ച്ചകൾ ,കാണാത്ത സത്യങ്ങൾ … അങ്ങനെ …. ‘ബിഗിനിങ്ങ് ഫ്രം ദി എൻഡ്’.. തുടക്കവും ഒടുക്കവുമില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു .നിറയെ ട്വിസ്റ്റുകളുള്ള ഈ ചിത്രത്തിൽ മലയാള സിനിമയിൽ അധികമാരും ചർച്ച ചെയ്തിട്ടില്ലാത്ത ഒരു മാനുഷിക പ്രശ്നവും ഏറെ പ്രാധാന്യത്തോടെ പറയാൻ ശ്രമിച്ചിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

Advertisements

പുതുമുഖം ഇർഫാൻ ഇമാമുദീൻ നായക വേഷത്തിലെത്തുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഗിന്നസ് വിനോദ്, അമ്പി നീനാസം, അനീഷ ഉമ്മർ, ഫവാസ് ജലാലുദ്ദീൻ, ഐശ്വര്യ, അൽത്വാഫ്, ശിവപ്രസാദ്, ശാരിക തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഭരത് ആർ ശേഖറാണ്. എഡിറ്റർ: വിഷ്ണു വേണുഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഗീഷ് എസ്, പ്രൊഡക്ഷൻ കൺട്രോളർ: അമീൻ സത്താർ, മ്യൂസിക്‌: ഷഫീഖ് റഹ്‌മാൻ , സൗണ്ട് എഫക്ട്സ്: സുനിൽ ഓംകാർ, വിഷ്വൽ എഫക്ട്സ്: ജിനേഷ് ശശിധരൻ, ആർട്ട്‌: സുരേഷ് എറവനക്കാട്, ഡി ഐ കളറിസ്റ്റ്: സെൽവിൻ വർഗീസ്, സൗണ്ട് മിക്‌സിങ് എൻജിനീയർ: അലൻ വി ബിജു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിതിൻ ആർ, ലൈൻ പ്രൊഡ്യൂസർ: ജിതേഷ് ആർ, പ്രൊജക്റ്റ്‌ ഡിസൈനർ: ഇർഫാൻ ഇമാമുദീൻ, വരികൾ: ശാന്തി കൃഷ്ണൻ & ഡീൻ, മേക്കപ്പ്: അരുൺ നേമം & വിനു, കോസ്‌ട്യൂം: ഭക്തൻ മങ്ങാട്, റെക്കോർഡിസ്റ്റ്: കണ്ണൻ രവീസ്, സ്റ്റിൽസ്: BSP & അജീഷ് ബാലാജി ,പി ആർ ഓ: ഹസീന ഹസി തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.