തനിക്കൊന്നുമറിയില്ല; കഞ്ചാവ് കൊണ്ടു വച്ചത് സുഹൃത്ത്; ബാഗിനുള്ളിൽ ആശുപത്രിയിൽ നിന്നുള്ള തുണിയെന്ന് പറഞ്ഞു; കോട്ടയം കുമാരനല്ലൂരിൽ ഡെൽറ്റാ കെനയനിലെ കഞ്ചാവ് കച്ചവടക്കാരൻ വെളിപ്പെടുത്തുന്നു

കോട്ടയം: നായവളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിൻ ജോർജിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് സംഘം ചോദ്യം ചെയ്യുന്നു. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. താൻ കഞ്ചാവ് കച്ചവടം ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കുകയാണ് ചെയ്തിരുന്നതെന്നുമാണ് ഇയാൾ പറയുന്നത്. പിടിച്ചെടുത്ത കഞ്ചാവ് അടങ്ങിയ ബാഗ് ഇവിടെ കൊണ്ടു വച്ചത് സുഹൃത്താണ്. ആശുപത്രിയിൽ നിന്നുള്ള ബാഗാണ് എന്ന പേരിലാണ് ഇയാൾ കഞ്ചാവ് കൊണ്ടു വച്ചത്. ആശുപത്രിയിലെ വസ്ത്രങ്ങളാണ് കഞ്ചാവ് നിറച്ച ബാഗിലുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് നായവളർത്തൽ കേന്ദ്രത്തിൽ താൻ ബാഗ് വയ്ക്കാൻ സമ്മതിച്ചതെന്നാണ് റോബിന്റെ മൊഴി. ഈ സാഹചര്യത്തിൽ റോബിന്റെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തുകയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. പ്രതിയെ 10 മണിയോടെ ഡെൽറ്റാ കെ9 ൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Advertisements

Hot Topics

Related Articles