കോട്ടയം തൃക്കൊടിത്താനം കുന്നുമ്പുറത്ത് സ്വകാര്യ  ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്: പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

കോട്ടയം : കോട്ടയം തൃക്കൊടിത്താനം കുന്നുമ്പുറത്ത് സ്വകാര്യ  ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജും (38) കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ജിനോഷിന്റെ ഭാര്യ സോണിയ (35), മക്കളായ ആൻ മേരി (10), ആൻഡ്രിയ (9), ആന്റണി (5) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ ഗുരുതര പരുക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. തൃക്കൊടിത്താനത്തിന് പോകുകയായിരുന്ന ജെ ജെ മോട്ടോഴ്സ് എതിർ ദിശയിൽ നിന്നും എത്തിയ കാറുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തൃക്കൊടിത്താനം റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. 

Advertisements

Hot Topics

Related Articles