ചാന്നാനിക്കാട് വയോജനവേദിയുടെയും എം. എം. പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തിൽ ലോക വയോജന ദിനാചാരണം

കോട്ടയം : ചാന്നാനിക്കാട് വയോജനവേദിയുടെയും എം. എം. പബ്ലിക് ലൈബ്രറിയുടെയും കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പനച്ചിക്കാട് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  ലോക വയോജന ദിനം ആചരിച്ചു .  വയോജന വേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം പള്ളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉത്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി. കെ. വൈശാഖ് മുഖ്യ പ്രഭാഷണം നടത്തി . ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് രജനി അനിൽ,  ക്രൈം ബ്രാഞ്ച് സർക്കിൽ ഇൻസ്‌പെക്ടർ അനൂപ് ജോസ്, പനച്ചിക്കാട് സഹകരണബാങ്ക് പ്രസിഡന്റ് കെ. ജെ. അനിൽ കുമാർ, പഞ്ചായത്ത്‌ മെമ്പർ എൻ. കെ. കേശവൻ, കെ. എസ്. എസ്. പി. യു. സെക്രട്ടറി ജോർജ് ജോസഫ്,ഡോ. രാമാനുജനായർ,വയോജനവേദി സെക്രട്ടറി സി. കെ. മോഹനൻ , വൈസ് പ്രസിഡന്റ് പി. എ. ഉപ്പായി പാലക്കുടി, ട്രഷറർ പി. പി. നാണപ്പൻ, ജോ. സെക്രട്ടറി ഭൂവനെശ്വരിയമ്മ,തുടങ്ങിയവർ പ്രസംഗിച്ചു . മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിയ്ച്ചു .അംഗങ്ങളുടെ വിവിധ കലാപരിപാടികളും തുടർന്ന് ഗാനമേളയും നടന്നു.

Advertisements

Hot Topics

Related Articles