ഗാന്ധിജയന്തി ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വൃത്തിയാക്കി സെയ്ന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ വിദ്യാർത്ഥികൾ

കോട്ടയം : ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് സെയ്ന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ എൻ.എസ്സ്.എസ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ പൊതുഗതാഗത ജീവനക്കാരോടുള്ള ആദരവായി കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വൃത്തിയാക്കുകയും ബസ്സുകൾ കഴുകുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശം പകർന്നു കൊണ്ട് ഫ്ഫ്ലാഷ്മോബും സംഗീത പ്രകടനങ്ങളും അവതരിപ്പിച്ചു. കൂടാതെ ഗാന്ധി സ്മരണ യ്ക്കായി ഗാന്ധിജിയുടെ ഉദ്ധരണികളോടൊപ്പം മിഠായികളും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles