മാരക രോഗമായി കണക്കാക്കുന്ന ക്യാൻസര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച് ശാസ്ത്രലോകം. ഓരോ വര്‍ഷവും 1 .4 കോടി ജനങ്ങള്‍ ക്യാൻസര്‍ ബാധിതരാകുകയും ഇതില്‍ പകുതിയില്‍ കൂടുതല്‍ പേര് മരണമടയുകയും ചെയ്യുന്നു. ഇതുവരെ ഈ രോഗം ബാധിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
മദ്യം, പുകയില ഉപയോഗം, തെറ്റായ ആഹാര ക്രമം, തെറ്റായ ജീവിത ശൈലി,അമിത സംഘര്‍ഷം ഇവയെല്ലാം ക്യാൻസര്‍ ഉണ്ടാകാൻ കരണമാണെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഏറ്റവും പുതിയ പഠനം അനുസരിച്ച്, ക്യാൻസര്‍ ഉണ്ടാകുന്നതിന്റെ കാരണം ഡി എൻ എ യില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നാണ് കണ്ടെത്തല്‍. അനിയന്ത്രിത കോശ വളര്‍ച്ചക്ക് കാരണം ഡി എൻ എ യില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നും അനാരോഗ്യമായ ഭക്ഷണ രീതികളാണ് ഇതിനു കാരണമെന്നും കണ്ടെത്തി. ലോകത്തിലെ 69 രാജ്യങ്ങളില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രമുഖ മനഃശാസ്ത്ര വാരികയായ ജേര്‍ണല്‍ സയൻസിലാണ് ഇത് പ്രസിദ്ധീകരിച്ചത്. 66 ശതമാനം ഡി എൻ എ മാറ്റങ്ങളും ക്യാൻസറായി പരിണമിക്കുന്നതായാണ് പഠനം. ജോണ്‍സണ്‍ ഹോപ്കിൻസ് സര്‍വകലാശാലയിലെ ക്രിസ്ത്യൻ തോമസെറ്റി, ഡോക്ടര്‍ ബെര്‍ട്ട് വോഗള്‍ സേട്ടൈൻ എന്നിവരാണ് പഠന നേതൃത്വം നല്‍കിയത്. 32 ശതമാനം പുകവലിയും മറ്റു ജീവിത ശൈലിയും കാരണമായപ്പോള്‍ 29 ശതമാനം പേരില്‍ അന്തരീക്ഷ മലിനീകരണം മൂലമാണ് ഡി എൻ എ മാറ്റം സംഭവിക്കുന്നത്. 5 ശതമാനം പേരില്‍ പാരമ്ബര്യമായും കണ്ടുവരുന്നു.