മണർകാട് സെൻറ് മേരിസ് പ്രൈവറ്റ് ഐ ടി ഐ എൻ. എസ്. എസ് ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി

മണർകാട് : സെൻറ് മേരിസ് പ്രൈവറ്റ് ഐ ടി ഐ എൻ. എസ്. എസ് ന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചു നടന്ന ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഐ ടി ഐ മാനേജർ വെരി. റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ നിർവഹിച്ചു മണർകാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു. കെ. സി, ഗ്രാമപഞ്ചായത്ത്‌ മെമ്പർ സഖറിയ കുര്യൻ, കത്തീഡ്രൽ ട്രസ്റ്റീ ദീപു തോമസ്‌ ജേക്കബ് , ഐ ടി ഐ സെക്രട്ടറി ബെന്നി ടി ചെറിയാൻ. ഐ ടി ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ എസ് എസ് കോ ഓർഡിനേറ്റർ സൈലേഷ് വർഗീസ്, അധ്യാപകരായ ചെറിയാൻ പി വി, . ഫെബിൻ ചെറിയാൻ, ടോണി പി ചാക്കോ, മനോജ്‌ കെ മാധവൻ, ജിയോ ജോർജ് എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

Advertisements

Hot Topics

Related Articles