ഇടതു സർക്കാർ വിദ്യാഭ്യാസ മേഖലയെ കൊരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല പോലെയാക്കി ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ

പത്തനംതിട്ട : മാർച്ച്‌ മാസത്തിൽ നടന്ന പരീക്ഷയുടെയും, ഏപ്രിൽ മാസം നടന്ന മൂല്യ നിർണ്ണയതിന്റെയും പ്രതിഫലം നൽകാത്തതിൽ  പ്രതിഷേധിച്ച് ഹയർ  സെക്കന്ററി അധ്യാപകർ എഫ് എച്ച് എസ്സ് ടി എ യുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ സായാഹ്ന ധർണ നടത്തി. ഡി സി സി പ്രസിഡന്റ് പ്രൊഫ . സതീഷ് കൊച്ചു പറമ്പിൽ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ മേഖലയെ കുരങ്ങൻറെ  കയ്യിൽ കിട്ടിയ പൂമാല പോലെ ആക്കി എന്ന്  അദ്ദേഹം പറഞ്ഞു .  എഫ് എച്ച് എസ്സ് ടി എ ജില്ലാ ചെയർമാൻ ഹരികുമാർ അധ്യക്ഷതവഹിച്ചു.

Advertisements

കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി സി സി ജനറൽ സെക്രട്ടറിമാരായ സാമൂവേൽ കിഴക്കുപുറം , റോജി പോൾ ദാനിയേൽ , ലിജു ജോർജ് എഫ് എച്ച് എസ്സ് ടി എ സംസ്ഥാന ജനറൽ കൺവീനർ അനിൽ എം  ജോർജ്, ജിജിമാത്യു, സ്കറിയ ചാന്ദിനി, സുരേഷ് കുമാർ സെറ്റോ ചെയർമാൻ വിനോദ് കുമാർ, സജി അലക്സാണ്ടർ, പ്രമോദ് ബി ,ജിജി സാം മാത്യു, ജ്യോതിസ്, സ്മിജു ജേക്കബ് , ബിനു കെ സത്യപാൽ എൻ ജി ഓ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ്, ജിനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles