ബാങ്ക് ഭീഷണിയെ തുടർന്ന് വ്യവസായിയുടെ ആത്മഹത്യ : കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ കോട്ടയം കർണാടക ബാങ്കിനു മുൻപിൽ ധർണ നടത്തി

കോട്ടയം : ബാങ്ക് ഭീഷണിയെ തുടർന്ന് കച്ചവടക്കാരൻ  ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യ ചെയ്ത ബിനുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ബാങ്ക് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ കോട്ടയം കർണാടക ബാങ്കിനു മുൻപിൽ ധർണ നടത്തി. കുടയംപടിയിലെ സ്റ്റെപ്സ് ഫുട് വെയർ സ്ഥാപന ഉടമ ബിനു  കെ.സി ആത്മഹത്തിലേക്ക് തള്ളിവിട്ട    ബാങ്ക് മാനേജർ അടക്കമുള്ള ബാങ്ക് ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബിനു വിന്റെ കുടുംബ ത്തിന്റെ സംര ക്ഷണം ബാങ്ക് ഏറ്റെടു ക്കണ മെന്നും  ആവശ്യ പ്പെട്ടാ യിരുന്നു സമരം കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു  സമരം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ.തോമസ് കുട്ടി ധർണ ഉദ്ഘാടനം ചെയ്തു. കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ എഫ് എ ) സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാൻ മലപ്പുറം അധ്യക്ഷത വഹിച്ചു. അസോസി യേഷന്റെ ആവശ്യങ്ങളിൽ അനുകൂലമായതീരുമാനങ്ങൾ ബാങ്ക് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ കേരളത്തിൽ പ്രവർത്തിക്കുന്ന കർണാടകബാങ്കിൻറെ മുഴുവൻ ശാഖകൾക്ക് മുമ്പിലും ശക്തമായ സമരപരിപാടികളുമായി കെ.ആർ.എഫ്.എ മുന്നോട്ടു പോ വാനും തീരുമാനിച്ചു. സംസ്ഥാന ട്രഷറർ ബിജുഐശ്വര്യ .  സെക്രട്ടറി റാഫി ക്കുട്ടി .സംസ്ഥാന സെക്രട്ടറിയേറ് അംഗങ്ങളായ സിബി കൊച്ചു വള്ളട്ട് കുഴി ഇടുക്കി .ബിനോയ് പത്തനംതിട്ട. സംസ്ഥാന സമിതി അംഗം ജോസ് ബാലരമ  .അമീർ കായംകുളം   ശ്രീകുമാർ ആർപ്പുകര ഹമിദ് കൈതകളം രാജേഷ് ജോർജ്  എന്നിവർനേതൃത്വം നൽകി. 

Advertisements

Hot Topics

Related Articles