ഹാങ്ഷൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യ ഫൈനലിലേയ്ക്കു മാർച്ച് നടത്തിയത്. 20 ഓവറിൽ ബംഗ്ലാദേശിന്റെ എല്ലാ ബാറ്റർമാരും 96 റണ്ണിന് പുറത്തായി. ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യം മറികടന്നു. ബംഗ്ലാദേശ് ബാറ്റർമാരിൽ പർവേസ് ഹൊസൈൻ (23), ജബേർ അലി (24), റക്കീബുൾ ഹുസൈൻ (14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യൻ ബൗളർമാർ നൽകിയ 13 റണ്ണാണ് ഇവർക്ക് ശേഷം രണ്ടക്കം കണ്ടത്. ഇന്ത്യൻ ബൗളർമാരിൽ സായി കിഷോർ മൂന്നും, വാഷിംങ്ടൺ സുന്ദർ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷർദീപ് സിംങ്, തിലക് വർമ്മ, രവി ബിഷ്‌ണോയ്, ഷഹബാസ് അമ്മൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം യശസ്വി ജയ്‌സ്വാൾ പുറത്തായി. റണ്ണെടുക്കും മുൻപാണ് ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായത്. തുടർന്ന് ഗെയ്ദ്വാഗും (40), തിലക് വർമ്മയും (55) ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു.