ആസിഫ് അലിയും മൃദുൽ നായരും വിനായകനും ഒന്നിച്ച ചിത്രം ‘കാസർഗോൾഡ്’ സെപ്റ്റംബർ 15നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് തിയേറ്റുറകളിൽ നിന്ന് ഭേദപ്പെട്ട പ്രതികരങ്ങൾ നേടാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിടാൻ ഒരുങ്ങുമ്പോൾ ഒടിടി ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.
ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലാണ് ഒക്ടോബർ 13ന് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. ആസിഫ് അലിക്ക് ഒപ്പം സണ്ണി വെയ്നും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നതും മൃദുൽ നായർ ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖരി എന്റർടൈൻമെന്‍സിന്‍റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. യൂഡ്‌ലി ഫിലിംസും നിർമാണ പങ്കാളിയാണ്. പി പി കുഞ്ഞികൃഷ്ണൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു.