അസ്വസ്ഥകള്‍ പൂര്‍ണമായി മാറിയിട്ടില്ല ; അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കളിച്ചേക്കില്ല ; ഗില്ലിന്റെ തിരിച്ചു വരവ് വൈകും

ഡല്‍ഹി: ഡെങ്കിപ്പനിയെ തുടര്‍ന്നു വിശ്രമിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു ഓസ്‌ട്രേലിയക്കെതിരായ ആദ്യ പോരാട്ടം നഷ്ടമായിരുന്നു.ഡെങ്കിപ്പനിയില്‍ നിന്നു താരം ഏറെക്കുറെ മുക്തനായിട്ടുണ്ട്. എങ്കിലും അസ്വസ്ഥകള്‍ പൂര്‍ണമായി മാറിയിട്ടില്ല. അതിനാല്‍ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം പോരും ശുഭ്മാന്‍ ഗില്ലിനു നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Advertisements

ഈ മാസം 11നു ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ പോരാട്ടം. മൂന്നാം പോരില്‍ ഇന്ത്യ പാകിസ്ഥാനുമായി നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 14നാണ് ബ്ലോക്ക് ബസ്റ്റര്‍ പോര്. അതേസമയം താരം ടീമിനൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗില്‍ ചെന്നൈയിലോ, ചണ്ഡീഗഢിലെ സ്വന്തം വീട്ടിലോ വിശ്രമിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ താരം ടീമിനൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമെന്നാണ് വിവരം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഗില്‍ അതിവേഗം സുഖം പ്രാപിക്കുന്നുണ്ട്. അതിനാല്‍ തന്നെ അദ്ദേഹം ടീമിനൊപ്പം ഡല്‍ഹിയിലേക്ക് എത്തും. ആരോഗ്യം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും താരം എപ്പോള്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുക’- ടീമിനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. 

Hot Topics

Related Articles