തിരുവനന്തപുരം: ബ്രൂസല്ലോസിസ് ഒരു ജന്തുജന്യ രോഗമാണ്.സാധാരണയായി കന്നുകാലികള്‍ ആടുകള്‍ പന്നികള്‍ എന്നിവയില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്.മൃഗങ്ങളില്‍ ഈ അസുഖം പ്രത്യക ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ല.കന്നുകാലികളിലെ ഗര്‍ഭ അലസല്‍ മാത്രമാണ് ഒരു ലക്ഷണം.ആയതിനാല്‍ തന്നെ വേറെ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍പലപ്പോഴും മൃഗങ്ങളില്‍ തിരിച്ചറിയാൻ കഴിയാത്ത ഒരു അസുഖമാണ് .
ഗര്‍ഭ അലസലിലൂടെ ഉണ്ടാകുന്ന മറുപിള്ളയയിലും (പ്ലാസന്റ ) മറ്റ് സ്രവങ്ങളിലൂടെയും മറ്റുമാണ് ബ്രൂസല്ല അണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കുകയും വ്യക്തിശുചിത്വം കൃത്യമായി പാലിക്കുകയും ചെയ്താല്‍ അസുഖം പകരുന്നത് ഒരു അളവ് വരെ തടയാനാകും. അബോഷൻ സംഭവിച്ച ഭ്രൂണവും മറുപിള്ളയും ആഴമുള്ള കുഴികളില്‍ കുമ്മായം നിക്ഷേപിച്ച് സംസ്കരിക്കുന്നതാണ് ശാസ്ത്രീയമായ രീതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രൂസല്ല രോഗാണുക്കള്‍ പാലിലൂടെയും മറ്റ് പാലുല്‍പന്നങ്ങളിലൂടേയും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാല്‍ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാത്തതുമായ പാല്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. കന്നുകാലികളെയും മറ്റും പരിചരിക്കുന്ന കര്‍ഷകര്‍ തൊഴുത്തുകളില്‍ അണു നശീകരണം കൃത്യമായി നടത്തുകയും വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്.