കാഞ്ഞിരപ്പളളിയിൽ കാർ പോസ്റ്റിൽ ഇടിച്ച് അപകടം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : മരിച്ചത് ആശുപത്രിയിൽ നിന്ന് മടങ്ങിയ വീട്ടമ്മ

കോട്ടയം : കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 4.30 നായിരുന്നു സംഭവം. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് അപകടത്തിൽ മരിച്ചത്.  രോഗ ബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ അപകടം സംഭവിച്ചത്.

Advertisements

ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ  അമ്മിണിയുടെ മകൾ ബ്ലെസി ആശുപതിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകളൊന്നുമില്ല. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.

Hot Topics

Related Articles