പനച്ചിക്കാട് പഞ്ചായത്ത് കേരളോത്സവം ശനിയാഴ്ചയും ഞായറാഴ്ചയും

പനച്ചിക്കാട് : ഗ്രാമപഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ കേരളോത്സവം ഒക്ടോബർ 14 ശനിയാഴ്ചയും ഒക്ടോബർ 15 ഞായറാഴ്ചയുമായി നടത്തും . കലാമത്സരങ്ങളിൽ ലളിതഗാനം , കവിതാപാരായണം , സംഘഗാനം , നാടോടിപ്പാട്ട് , തിരുവാതിര , മിമിക്രി ,മോണോ ആക്ട് , വയലിൻ , തബല എന്നിവ ശനിയാഴ്ച രാവിലെ 10 മണി മുതൽ പരുത്തും പാറയിലെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തും . കൊല്ലാട് മിനി സ്റ്റേഡിയത്തിൽ വച്ച് ശനിയാഴ്ച രാവിലെ 10 മുതൽ അത്‌ലറ്റിക്സ് മത്സരങ്ങളും 2 മണി മുതൽ ഫുട്ബോൾ പ്രാഥമിക മത്സരങ്ങളുമാണ് നടക്കുക. ഫുട്‌ബോൾ സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾ ഞായറാഴ്ചയാണ് നടത്തുന്നത് . സമ്മാനദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും . പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അദ്ധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles