ഇലയ്ക്കാട് കാക്കിനിക്കാട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ 

കുറവിലങ്ങാട് :  ഇലയ്ക്കാട് കാക്കിനിക്കാട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ 24 വരെ നടക്കും .ദേവീ ഭാഗവത പാരായണം വിശേഷാൽ പൂജകൾ എന്നീവ നവരാത്രിയുടെ ഭാഗമായി നടക്കും 22 ന് വൈകുന്നേരം 6 ന് പൂജവയ്പ് . വിശേഷാൽ ദീപാരാധന എന്നിവയും 24 ന് രാവിലെ 7.30 തിന് നവരാത്രി പൂജ . 8.30 തിന് പൂജയെടുപ്പ് . 9.15 ക്ഷേത്രം മേൽശാന്തി പ്രദോഷ് പി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിദ്യാരംഭം എന്നിവ നടക്കും.ആരാധനയുടേയും കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി.  ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു.

Advertisements

 ചിലർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്.

Hot Topics

Related Articles