തീവ്രവാദക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ടവർ രണ്ടു പേർ; വാഗമൺ സിമി ക്യാമ്പ് കേസുകളിലെ നേതൃത്വസ്ഥാനത്ത് ഈരാറ്റുപേട്ട സ്വദേശികൾ; ഈരാറ്റുപേട്ടയിൽ കേരള പൊലീസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ക്യാമ്പിന് ശുപാർശ ചെയ്ത ജില്ലാ പൊലീസ് മേധാവിയുടെ വിശദമായ റിപ്പോർട്ട് ജാഗ്രത ന്യൂസ് ലൈവിന്

ഈരാറ്റുപേട്ടയിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ഓഫീസ് നിർമ്മിക്കേണ്ടതിനാൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനോട് അനുബന്ധമായ ഭൂമി മിനി സിവിൽ സ്റ്റേഷന് വിട്ടു നൽകാൻ കഴിയില്ല എന്ന ജില്ലാ പൊലീസ് മേധാവിയുടെ നിലപാടിനെതിരെ ഈരാറ്റുപേട്ടയിൽ പ്രതിഷേധം വ്യാപകമാവുകയാണ്. ഈരാറ്റുപേട്ടയിൽ എന്തുകൊണ്ട് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ഓഫീസ് നിർമ്മിക്കണം എന്നതു സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു. റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ ചുവടെ.

Advertisements

തീവ്രവാദക്കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഈരാറ്റുപേട്ട സ്വദേശികൾ രണ്ടു പേർ. ബോംബ് സ്‌ഫോടനക്കേസുകളിലും തീവ്രവാദ ക്യാമ്പുകളിലും സംഘാടനത്തിൽ പ്രതികളാക്കപ്പെട്ടവർ – ഈരാറ്റുപേട്ടയിലും പരിസരത്തും നേരിട്ട് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയ പത്തിലധികം പേരുടെ പട്ടിക. ഈ കേസുകളുടെ വിശദമായ റിപ്പോർട്ട് എടുത്ത ശേഷമാണ് ഈരാറ്റുപേട്ടയിൽ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ആരംഭിക്കണമെന്ന റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രാദേശിക പൊലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു സമർപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ടയിൽ നിന്നും തീവ്രവാദ ബന്ധമുള്ള കേസുകളിൽ വധശിക്ഷവിധിക്കപ്പെട്ടവർ രണ്ടു പേരാണ്. അഹമ്മദാബാദ് സീരിയൽ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട കേസിൽ 38 പ്രതികൾക്ക് തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിൽ രണ്ടു പേർ ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലിയും, ഷിബിലിയുമായിരുന്നു. വാഗമൺ സിമി ക്യാമ്പിന്റെ സംഘാടകരാണ് ഇരുവരുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. ഇരുവർക്കും എതിരെ മധ്യപ്രദേശിലും, ഭോപ്പാലിലും, ഗുജറാത്തിലും കർണ്ണാടകയിലും കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലും ഇരുവർക്കും എതിരെ നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇത് കൂടാതെയാണ് മറ്റ് നിരവധി കേസുകളിലും യുഎപിഎ കേസുകളിലും ഈരാറ്റുപേട്ട സ്വദേശികളെ പ്രതികളാക്കിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചി യൂണിറ്റ് മൂന്നു ഈരാറ്റുപേട്ട സ്വദേശികളെ അറസ്റ്റ് ചെയത് റിമാൻഡ് ചെയ്തിരുന്നു. ഇതിൽ ഒരാൾ ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ കൂടിയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. എറണാകുളം റൂറൽ ബിനാമിപുരം പൊലീസ് സ്റ്റേഷനിലും തീവ്രവാദ ക്യാമ്പ് നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഈരാറ്റുപേട്ട സ്വദേശികൾ പ്രതികളാക്കപ്പെട്ടിട്ടുണ്ട്.

കോട്ടയം ജില്ലയിൽ മറ്റൊരു പൊലീസ് സറ്റേഷൻ പരിധിയിൽ പോലും തീവ്രവാദ ബന്ധം തെളിയിക്കപ്പെട്ട് ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഇത് കൂടാതെ ഈരാറ്റുപേട്ടയിൽ മാത്രമാണ് പ്രദേശവാസിയായ രണ്ടു പേർക്ക് തീവ്രവാദക്കേസിൽ വധശിക്ഷവിധിക്കപ്പെട്ടിരിക്കുന്നതെന്നും പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ ഈരാറ്റുപേട്ടയിൽ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് വരേണ്ടത് അടിയന്തര ആവശ്യമാണ് എന്നാണ് ജില്ലാ പൊലീസ് ഇപ്പോഴും വാദിക്കുന്നത്.

Hot Topics

Related Articles