മലയാളത്തിന്റെ വിരാംഗനമാർ : ഹമാസ് ഭീകരാക്രമണത്തിൽ നിന്നും ഇസ്രയൽ ദമ്പതിമാരെ രക്ഷപെടുത്തി മലയാളി നേഴ്സുമാർ 

കടുത്തുരുത്തി:   ഹമാസ് ഭികരിൽ നിന്നും ഇസ്രയേൽ വൃദ്ധ ദമ്പതിമാര രക്ഷപെടുത്തിയ മലയാളി യുവതികൾക്ക് ഇന്ത്യയിലെ ഇസ്രയേൽ എമ്പസിയുടെയും, മലയാളികളുടെയും അഭിനന്ദന പ്രവാഹം.  ഇന്ത്യൻ സൂപ്പർ വുമൺ എന്ന തലക്കെട്ടോടെയാണ് എമ്പസി യുവതികളുടെ ധീരതയെ പ്രശംസിച്ച് എക്സിൽ പങ്കുവെച്ചത്. കോട്ടയം ജില്ലയിൽ പെരുവ പ്ലാന്തടത്തിൽ മോഹനൻ്റെ മകൾ മീര മോഹനനും, കണ്ണൂർ  കീഴ്പ്പള്ളി

Advertisements

സ്വദേശി സബിത ബേബിയുമാണ് ഭീകര സംഘത്തെ തുരത്തിയത്.   ഗാസയിൽ നിന്നും 2 കിലോമീറ്റർ ദൂരെ ഇസ്രയേൽ ഹമാസ് ബോർഡറിൽ കിബൂസ് എന്ന സ്ഥലത്താണ് ഇവർ ജോലി ചെയ്യുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹമാസ് സംഘത്തിൻ്റെ തോക്കിൻ മുനയിൽ മണിക്കൂറുകളോളം പൊരുതിയാണ് ഇവർ പരിചരിക്കുന്ന വെറ്റിലേറ്ററിൽ കഴിയുന്ന മാതാവ് റാഹേൽ(76), നടക്കാൻ കഴിയാത്ത പിതാവ് ഷമോളിക്(85) എന്നിവരെ രക്ഷിച്ചത്. ഹമാസിൻ്റെ അക്രമം തുടങ്ങിയ ഈ മാസം 7-ാം തിയതി രാവിലെ 6.30 നാണ് സംഭവങ്ങളുടെ തുടക്കം. വ്യദ്ധ ദമ്പതിമാരെ പരിചരിക്കുന്നത് രണ്ട് പേരാണ്

മീരയുടെ ജോലി കഴിഞ്ഞ് രാവിലെ പോകാൻ നിൽക്കുമ്പോഴാണ് അപായ സൈറൺ മുഴക്കുന്നത്. സൈറൻ്റ നിർത്താതെയുള്ള മുഴക്കം കേട്ടതോടെ അപകടം മനസ്സിലാക്കിയ യുവതികൾ

ഇവർ പരിചരിക്കുന്ന വ്യദ്ധ ദമ്പതികളെയും കൊണ്ട് വീടിനകത്തെ ബങ്കറിൽ കയറുകയായിരുന്നു.  വീടിൻ്റെ വാതിൽ പൊളിച്ച് കയറിയ ഭീകരർ വീടിനകം തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണ ആഭരണങ്ങളും, സബിതയുടെ ഭർത്താവിന് നൽകൽ വാങ്ങിയ വില കൂടിയ വാച്ചും, മീരയുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ  

തുടങ്ങി എല്ലാം അവർ എടുത്തു കൊണ്ടുപോയി. കൊണ്ടു പോകുവാൻ കഴിയാത്ത സാധനങ്ങൾ എല്ലാം അവർ വെടിവെച്ച് നശിപ്പിച്ചു.

തുടർന്ന് ബങ്കറിൻ്റെ വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും സൂര്യയും, ബബിതയും ചേർന്ന് അകത്ത് നിന്ന് തള്ളിപ്പിടിച്ച് എതിർത്ത് നിന്നു. രാവിലെ 6.30 ന് തുടങ്ങിയ ആക്രമണം ഉച്ചക്ക് 1.30 വരെ തുടർന്നു. ഇസ്രയേൽ സൈന്യം അവിടെ എത്തിയപ്പോഴാണ് ഭീകരർ അവിടെ നിന്ന് രക്ഷപെട്ടത്. ഇവർ താമസിക്കുന്ന ഗ്രാമത്തിലെ 400 പേരിൽ 200 ഓളം പേരെ കഴുത്തറത്ത് കൊലപ്പെടുത്തുകയും,  തട്ടിക്കൊണ്ടു  പോകുകയും ചെയ്തതായാണ് വിവരം. ഇവരുടെ തൊട്ട് അയൽവക്കത്തെ 5 വീടുകളിലെ എല്ലാവരെയും ഭീകരർ വധിച്ചു. പിറ്റേ ദിവസം രാവിലെയാണ് മീരയും, സബിതയും ഈ വിവരങ്ങളെല്ലാം അറിയുന്നത്. നാല് വർഷം മുൻപാണ് സൂര്യ ഇവിടെ ജോലിക്കെത്തിയത്. തങ്ങളുടെ ജീവൻ പണയം വച്ചും തങ്ങൾ പരിചരിക്കുന്ന അപ്പച്ചനെയും, അമ്മച്ചിയെയും രക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരുവരും. ഇവിടെ തുടരുന്നത് സുരക്ഷിതമല്ല എന്ന് ഇസ്രയേൽ സർക്കാർ പറയുന്നത് വരെ ഇവിടെ തുടരുമെന്ന് മീരയും, സബിതയും പറഞ്ഞു.വിവരം അറിഞ്ഞ് നിരവധി പേരാണ് മീരയുടെ മാതാപിതാക്കളെ വിളിച്ച് അഭിനന്ദനം അറിയിക്കുന്നത്.കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫും മീരയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.