ഏറ്റുമാനൂർ : പ്രതിപക്ഷ നേതാവിന്റെ നിയമസഭാ പ്രസംഗം സാമൂഹൃ മാധ്യമങ്ങളിൽ പങ്കുവച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട എൻ.ജി.ഒ അസോസിയേഷൻ ഏറ്റുമാനൂർ ബ്രാഞ്ച് പ്രസിഡൻറ് പ്രതീഷ് കുമാർ കെ സി യുടെ സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു. കെ.സി. പ്രതീഷ് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നും കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ 25 അസോസിയേഷൻ നേതാക്കൾക്കെതിരെ പോലീസ് എടുത്ത കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ ഏറ്റുമാനൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ജി.എസ്.റ്റി. ഡെപ്യൂട്ടി കമ്മീഷണർ ആഡിറ്റ് ഓഫീസിനു മുന്നിൽ നാത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് സെക്രട്ടറി അരുൺ കുമാർ പി.ഡി. അദ്ധ്യക്ഷത വഹിച്ചു. എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.പി ബോബിൻ, ജില്ലാ പ്രസിഡന്റ സതീഷ് ജോർജ്ജ് , ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാബു ജോസഫ്, ബിജുമോൻ പി.ബി, പി. എൻ ചന്ദ്രബാബു, സിജിൻ മാത്യൂ , മനോജ് കുമാർ പി.ബി, ജോണിക്കുട്ടി എം.സി., വിജിമോൾ കെ.വി, ജയ്മോൻ , മനാഫ് എന്നിവർ സംസാരിച്ചു.