കോട്ടയം : കോട്ടയം നഗര മധ്യത്തിൽ തിരുനക്കര ബസ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിന് ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബസ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിന്റെ അപകടസാധ്യത കണക്കിലെടുത്ത് തിരുനക്കര ക്ഷേത്രത്തിന് മുന്നിലേക്കുള്ള റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചു. റോഡ് ബാരിക്കേഡ് വച്ച് അടച്ചശേഷം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. കെട്ടിടം പൊളിക്കുന്നതിന്റെ അപകടസാധ്യത സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് ആണ് വാർത്ത പുറത്തുവിട്ടത്. ഇതേ തുടർന്നാണ് ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്. ട്രാഫിക് പോലീസ് എസ് ഐ ഹരിയുടെ നേതൃത്വത്തിലാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. തിരുവാതിക്കൽ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ പുളിമൂട് ജംഗ്ഷനിൽ നിർത്തി യാത്രക്കാരെ കേറ്റി മടങ്ങി പോകുന്ന രീതിയിലാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ് അതിരമ്പുഴ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ശാസ്ത്രീ റോഡിലോ ബേക്കർ ജംഗ്ഷൻ ഭാഗത്തോ നിർത്തി യാത്രക്കാരെ കയറ്റണമെന്ന് നിർദ്ദേശിക്കുന്നു. കെട്ടിടം പൊളിച്ചു തീരും വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം.