കോട്ടയം കുമരകത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ : പിടിയിലായത് കുമരകം സ്വദേശി 

കുമരകം: പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം  ആശാരിശ്ശേരി ലക്ഷംവീട് കോളനിയിലെ  കൊടക്കമ്പി എന്ന് വിളിക്കുന്ന അനീഷ് (39) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം  കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തിരുന്ന അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles