പത്തനംതിട്ട: വടശ്ശേരിക്കരയിൽ കഴിഞ്ഞ ദിവസം മരിച്ച സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. സംഗീതിന്റേത് മുങ്ങി മരണമല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഈ കേസ് പ്രത്യേക പൊലീസ് സംഘത്തിന് കൈമാറണമെന്ന ആവശ്യവും കുടുംബം ഉയർത്തിയിട്ടുണ്ട്.
സംഗീതിന്റെ മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളിൽ അടക്കം കുടുംബം മുൻപ് സംശയങ്ങൾ ഉന്നയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇതൊരു സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നത്.സംഗീതിന്റെ സുഹൃത്ത് പ്രദീപിനെ പോലീസ് വിശദമായി ചോദ്യം ചെയ്തില്ലെന്ന പരാതിയും കുടുംബം ഇതോടൊപ്പം മുന്നോട്ട് വെച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ ഒന്നിനാണ് 23കാരനായ സംഗീതിനെ കാണാതാകുന്നത്.രാത്രി സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായിരുന്നു സംഗീത്.ഇടത്തറ ഭാഗത്ത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ സംഗീതനെ കാണാതാവുകയായിരുന്നു എന്നാണ് സുഹൃത്തായ പ്രദീപ് പറഞ്ഞത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും സംഗീതിനെ കണ്ടെത്താനായില്ല. എന്നാൽ കാണാതായി പതിനേഴ് ദിവസം കഴിഞ്ഞ് ആറന്മുള സത്രക്കടവിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തുമ്പോൾ കൈകാലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടായിരുന്നു.മുഖത്തും നെറ്റിയിലുമായി മുറിവുകളും കണ്ടെത്തിയിരുന്നു.