കോട്ടയം: ഓൺലൈൻ ഓർഡർ ചെയ്ത ഷവർമ്മ കഴിച്ചതിനെ തുടർന്ന് കോട്ടയം സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശിയായ 23 കാരൻ രാഹുലാണ് കഴിഞ്ഞ ബുധനാഴ്ച മാവേലിപുരം ഉള്ള ഹോട്ടൽ ഹയാത്തിൽ നിന്ന് ഓൺലൈൻ ഓർഡർ ചെയ്താണ് ഷവർമ്മ വരുത്തിച്ച് കഴിച്ചത്.
ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിലവിൽ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് ഇപ്പോൾ വെന്റിലേറ്ററിലാണ് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുലിൻ്റെ ആരോഗ്യവസ്ഥ ഗുരുതരമായതോടെയാണ് വീട്ടുകാർ പരാതിയുമായി രംഗത്തെത്തി. മാവേലിപുരം ഉള്ള ഹോട്ടൽ ഹയാത്തിനെതിരെ വീട്ടുകാർ പരാതി നൽകി. ഇതിന് പിന്നാലെ നഗരസഭ ഹെൽത്ത് വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു. കാക്കനാടുള്ള ഹോട്ടൽ പൂട്ടി സീൽ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു. അതിനിടെ വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാഹുൽ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ബുധനാഴ്ച ആണ് ഷവർമ്മ കഴിച്ചത്. അന്ന് മുതൽ ശാരീരിക ആസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇന്നലെ ആണ് കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.