കോട്ടയം : കുമരകത്ത് പലചരക്ക് കട തീ പിടിച്ച് കത്തി നശിച്ചു. പ്രദേശവാസിയായ യുവാവിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം. കുമരകം കാനറാ ബാങ്ക് എ ടി എമ്മിനു സമീപം സെന്റ് തോമസ് സ്റ്റോറിന് ഇന്ന് പുലർച്ചെ 1.30 ഓടെ ആണ് കടയുടെ പിന്‍ഭാഗത്ത് തീ പിടിച്ചത്. കടയുടെ പുറകുവശത്തെ മുറി പൂർണ്ണമായും കത്തി നശിച്ചു. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വാഴ കുലകൾ അടക്കം പല ചരക്ക് സാധനങ്ങളും അപ്പ്ഹോത്സറി ഉപകരണങ്ങളും കത്തി നശിച്ചു. ഇവിടേക്കുള്ള വൈദ്യുതി ബന്ധവും തീ പിടുത്തത്തിൽ നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടം ഉള്ളതായി കട ഉടമ റെജി പറഞ്ഞു.തീ പടർന്നു പിടിക്കുന്നത് കണ്ട് പ്രദേശവാസിയായ വിനോദ് ഇടപെട്ടതോടെയാണ് തീ നിയന്ത്രിക്കാൻ സാധിച്ചത്.