ന്യൂസ് ഡെസ്ക് : സൗന്ദര്യം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റം വരുത്താനും മടിയില്ലാത്തവരാണ് മനുഷ്യര്‍.ചെറിയ പണം മുടക്കി ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നത് മുതല്‍ കോടികള്‍ മുടക്കി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇങ്ങനെ ബ്യൂട്ടി കോണ്ഷ്യസായിട്ടുള്ളവർ സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. പ്രത്യേകിച്ച് മുടിയില്‍ മാറ്റം വരുത്താൻ ശ്രമിക്കുന്നവര്‍.
കെമിക്കലുകളുപയോഗിച്ച് മുടി സ്ട്രെയിറ്റ് ചെയ്യുന്നത് ഇന്ന് വളരെ സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. മുൻപൊക്കെ സെലിബ്രിറ്റികള്‍ മാത്രമായിരുന്നു ഇത്തരത്തില്‍ ഹെയര്‍ സ്ട്രെയിറ്റനിംഗെല്ലാം വ്യാപകമായി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സാധാരണക്കാരായ ധാരാളം സ്ത്രീകള്‍ ഇത് പതിവായി ചെയ്യുന്നുണ്ട്. ഈ രീതിയില്‍ സ്ട്രെയിറ്റൻ ചെയ്യുന്നത് പതിവാക്കുമ്പോള്‍ അത് ക്രമേണ ദോഷമായി വരുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. സ്ട്രെയിറ്റനിംഗ് ക്രീമുകളില്‍ അടങ്ങിയിരിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് ആണ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനുള്ള പ്രധാന കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 മാര്‍ച്ച് 15ന് മസാച്യുസെറ്റ്സില്‍ നിന്നുള്ള പ്രതിനിധികളായ അയന്ന പ്രെസ്ലി, ഒഹിയോയില്‍ നിന്നുള്ള ഷോണ്ടല് ബ്രൗണ്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഹെയര്‍ സ്ട്രെയിറ്റനിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയ അര്‍ബുദവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കമ്മീഷൻ ഡോ. റോബര്‍ട്ടിന് ഒരു കത്തെഴുതി. ഇത്തരത്തിലുള്ള ക്രീമുകള്‍ നിരോധിക്കണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡോ. റോബര്‍ട്ട് മറുപടി നല്കി. പഠനത്തില്‍ കണ്ടെത്തിയ കെമിക്കലുകള്‍ നിരോധിച്ച് പുതിയ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.