കൊച്ചി : കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരണമടഞ്ഞു. തൊടുപുഴ സ്വദേശി കുമാരിയാണ് മരണമടഞ്ഞത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് ഇന്ന് രാവിലെ 9 42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു.
സ്ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ഫോടനം നടന്ന സ്ഥലം സമ്പൂർണ്ണമായി നിയന്ത്രണത്തിലാക്കിയ പൊലീസ് , എൻഐഎ എന്നിവർ സ്ഥലത്ത് നിന്ന് നിരവധി തെളിവുകൾ ശേഖരിച്ചു. തുടർന്നാണ് ഡോമിനിക് മാർട്ടിൻ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. താൻ ഇതേ സഭയിൽ അംഗമായിരുന്നുവെന്നും സഭയുമായി ഉണ്ടായ തർക്കങ്ങളെ തുടർന്നാണ് സഭയിൽ നിന്ന് പുറത്തു പോയതെന്നും സ്ഫോടനം നടത്താൻ വസ്തുക്കൾ ഓൺലൈനായി ആണ് വാങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. പ്രതി പാലാരിവട്ടം തമ്മനത്താണ് താമസിച്ചു വരുന്നത്. ഇയാളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതി മാർട്ടിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം എന്നിവയ്ക്കൊപ്പം യുഎപിഎയും ചുമത്തി. മാർട്ടിന്റെ പക്കൽ നിന്നും സ്ഫോടനത്തിനുപയോഗിച്ച റിമോട്ട് കണ്ടെത്തി. സ്ഫേടത്തിനായി ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്ന് പൊലീസിന് മാർട്ടിൻ മൊഴി നൽകിയിട്ടുണ്ട്. താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാർട്ടിൻ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറയുന്നു.
സ്ഫേടനം അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു. നടന്നത് മനുഷ്യത്വത്തിനു നിരക്കാത്ത കുറ്റകൃത്യമാണെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും ഗവർണർ പറഞ്ഞു. തന്റെ ഹൃദയം വേദനിക്കുന്നുവെന്നും അപലപനീയമാണെന്നും ഗവർണർ പറഞ്ഞു. നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഭീകരബന്ധം ഉണ്ടോയെന്ന് തനിക്ക് പറയാനാവില്ലെന്നും ഗവർണർ വ്യക്തമാക്കി.