അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം വള്ളത്തിൽ സ്കുളിലേക്ക് പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വള്ളം മുങ്ങി കാണാതായി:  അമ്മയും സഹോദരിയും രക്ഷപെട്ടു : കാണാതായ കുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നു 

കരീമഠം : അമ്മയോടൊപ്പം സ്കുളിലേക്ക്   വള്ളത്തിൽ പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് വള്ളത്തിൽ നിന്നും  വെള്ളത്തിൽ വീണ്  കാണാതായത്. വാഴപറമ്പിൽ രതീഷ്  രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയെയാണ് കാണാതായിരിക്കുന്നത്. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം.  വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ  വരുമ്പോൾ  സർവിസ് ‘ ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം നടന്നത്. ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. അമ്മയോടൊപ്പം വള്ളത്തിൽ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സിൽ വിവരം അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ  തിരച്ചിൽ തുടരുന്നു. 

Advertisements

Hot Topics

Related Articles