ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം : വിദ്യാർത്ഥി രക്ഷിതാക്കളുടെ സംഗമം നടത്തി

ആലപ്പുഴ :
സമഗ്ര ശിക്ഷാ കേരളം ബി ആര്‍ സി തലവടിയുടെ നേത്യത്വത്തില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടേയും രക്ഷിതാക്കളുടേയും സംഗമം നടത്തി. ഓട്ടിസം സെന്റര്‍ പിറ്റിഎ ട്രഷറര്‍ മനോജ് റ്റി എസ് അധ്യക്ഷത വഹിച്ച യോഗം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് എടത്വ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മനീഷിന്റെ നേതൃത്വത്തില്‍ വൈദ്യപരിശോധന ക്യാമ്പും, രക്ഷിതാക്കള്‍ക്കായി ആലപ്പുഴ ജില്ലാ കോടതി അഡ്വക്കേറ്റ് കുമാരി ബസീറ്റയുടെ നേതൃത്വത്തില്‍ പോക്‌സോ നിയമ ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. സമാപന സമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് അധ്യക്ഷത വഹിച്ചു. ബി ആര്‍ സി ബിപിസി ഗോപലാല്‍ ജി, ഫിസിയോതെറാപ്പിസ്റ്റ് രാജേന്ദ്രന്‍ ആര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍ മയാലക്ഷ്മിയമ്മ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററന്‍മാരായ ഷീലാകുമാരി, മഹേശ്വരി, ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തി.

Hot Topics

Related Articles