ദില്ലി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്.
Advertisements
വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇഡി അറിയിച്ചത് കണക്കിലെടുത്താണ് തീരുമാനം. പൂർത്തിയായില്ലെങ്കിൽ വീണ്ടും സിസോദിയ്ക്ക് ജാമ്യാപേക്ഷ നൽകാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്യനയ അഴിമതിയിലെ ഇഡി കേസിൽ അനന്തമായി സിസോദിയയെ ജയിലിൽ ഇടാനാകില്ലെന്നും കേസിൽ വിചാരണ എന്നും തുടങ്ങുമെന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ഒക്ടോബർ 17 നാണ് ഹർജിയിൽ വിധി പറയാൻ മാറ്റിയത്.