എംപി ലാഡ്സ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം : ആന്റോ ആന്റണി എംപി

പത്തനംതിട്ട : എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതി നിര്‍വഹണ പുരോഗതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി, പട്ടികവര്‍ഗ വികസനപദ്ധതികള്‍ക്കു മുന്‍ഗണന നല്‍കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം. ഭരണാനുമതിയും എസ്റ്റിമേറ്റും ലഭിക്കാനുളള പദ്ധതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നവംബര്‍ 10 നകം സമര്‍പ്പിക്കണം.

Advertisements

യോഗത്തിലെ നിര്‍ദേശമനുസരിച്ച് സമയോചിതമായ ഇടപെടലിലൂടെ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് എംപി നിര്‍ദേശം നല്‍കി.
ജില്ലാ കളക്ടര്‍ എ ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ്, പത്തനംതിട്ട, കോട്ടയം ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles