തിരുവനന്തപുരം : ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റില്ലെങ്കില്‍ എ.ഐ കാമറ വഴി പിഴ ചുമത്തുമെന്ന കാര്‍ക്കശ്യത്തില്‍ ഇളവ് വരുത്തി മോട്ടോര്‍ വാഹനവകുപ്പ്. നവംബര്‍ ഒന്ന് മുതല്‍ പിഴ ചുമത്തും എന്നത് ഒഴിവാക്കി പകരം മുന്നില്‍ സീറ്റ് ബെല്‍റ്റില്ലാത്ത ഹെവി വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഫിറ്റ്‌നസ് ലഭിക്കില്ല എന്നാണ് ലഘൂകരിച്ചത്.
ഒരുവര്‍ഷത്തേക്കാണ് സാധാരണ ഫിറ്റ്‌നസ് അനുവദിക്കുന്നത്. ഫലത്തില്‍ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് സമ്ബൂര്‍ണമായി നടപ്പാകാന്‍ ഇതിയും ഒരുവര്‍ഷമെടുക്കും. മാത്രമല്ല പിഴ ചുമത്തല്‍ എന്നു മുതല്‍ എന്നത് തീരുമാനിച്ചിട്ടുമില്ല. സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും കാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ഒന്ന് മുതല്‍ നിലവില്‍ വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇവ ഉപയോഗിക്കാതിരിക്കല്‍, സിഗ്നല്‍ ലംഘനം, ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിങ്, അതിവേഗം എന്നിവ കണ്ടെത്തുന്നതിനുള്ള എഐ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനു പിന്നാലെയാണ് പുതിയ ചട്ടം.