ആയുഷ് ഹോമിയോ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ :വനിതകൾക്കായുളള ഹെൽത്ത് ക്യാമ്പയിൽ പ്രോഗ്രാം അതിരമ്പുഴയിൽ നടത്തി 

കോട്ടയം : കേരള സർക്കാർ ആയുഷ് ഹോമിയോ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തും, അതിരമ്പുഴ ഗവ. ഹോമിയോ ഡിസ്പൻസറി, മാന്നാനവുമായി സംയുക്തമായി ചേർന്ന് വനിതകൾക്കായുളള ഹെൽത്ത് ക്യാമ്പയിൽ പ്രോഗ്രാം അതിരമ്പുഴ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹെൽത്ത് ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. 

Advertisements

ക്യാമ്പയിന്റെ ഭാഗമായി ആർത്തവാരോഗ്യം, മാനസികാരോഗ്യം, തൈറോയ്ഡ് രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ക്ലാസ്സുകൾ സംഘടിപ്പിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ , മെഡിക്കൽ ഓഫീസർ ഡോ. സെലിൻ സൈമൺ, ഡോഉമാലക്ഷ്മി ഒ.യു, ഡോ മേരി ജോസഫ് , ഡോ. മേരി ജോസഫ് , ഡോ ദീപ ബി. തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Hot Topics

Related Articles