ന്യൂസ് ഡെസ്ക് : രേഖയിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ യുവ നടി വിന്‍സി അലോഷ്യസ് പേര് മാറ്റുന്നു. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റാന്‍ താരത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.വിന്‍-സി എന്ന് ആരെങ്കിലും തന്നെ പരാമര്‍ശിക്കുമ്പോള്‍ സന്തോഷം അനുഭവപ്പെടാറുണ്ട് എന്ന് വിന്‍സി അലോഷ്യസ് എഴുതുന്നു. പെട്ടെന്ന് സന്തോഷവും അഭിമാനവും തോന്നും. ഞാന്‍ വിജയം മുറുകെ പിടിച്ചതു പോലെ തോന്നും. വിന്‍-സി എന്ന് മമ്മൂക്ക എന്നെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി അനുഭവപ്പെട്ടു. അതിനാല്‍ ഞാന്‍ പേരു മാറ്റുകയാണ്.
പേര് മാറ്റുകയാണ് എന്ന് വിന്‍സി തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. എന്റെ സന്തോഷത്തിന് വേണ്ടി പേര് മാറ്റുന്നു. വിന്‍-സി എന്ന് അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും നടി വിന്‍സി അലോഷ്യസ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.മാരിവില്ലന്‍ ഗോപുരങ്ങളാണ് വിൻസി വേഷമിട്ട ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. രേഖയിലൂടെയാണ് വിന്‍സി മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. ജിതിന്‍ ഐസക് തോമസായിരുന്നു സംവിധാനം. കാസര്‍കോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലറാണ് വിന്‍സി അലോഷ്യസിന്റെ രേഖ. വിന്‍സി അലോഷ്യസിനൊപ്പം രേഖ എന്ന ചിത്രത്തില്‍ ഉണ്ണിലാലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.