കോട്ടയം : കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെതിരെ ജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല എന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ്. ജനദ്രോഹ നടപടിയായ കറന്റ് ചാർജ്ജ് വർദ്ധനവിനെതിരെ ബി ജെ പി തിരുനക്കര ഏരിയ കമ്മറ്റി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബി ജെ പി മധ്യമേഖല ഉപാധ്യക്ഷൻ ടി.എൻ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അരുൺ മൂലേടം, ഏരിയ പ്രസിഡന്റ് ഹരി കിഴക്കേക്കുറ്റ്, കെ. ശങ്കരൻ , സി.കെ സുമേഷ്, വിനു ആർ മോഹൻ , നിഷാദ് പി.എൻ, സുധ ഗോപി , സിന്ധു അജിത്ത് അനീഷ് കല്ലേലിൽ, ഷാജി തൈച്ചിറ, സന്തോഷ് ശ്രീവത്സം , സുരാജ് കെ.എസ്, രാധാകൃഷ്ണൻ കെ.കെ എന്നിവർ സംസാരിച്ചു.
Advertisements