കോട്ടയം : നീലിമംഗലത്ത് ഓടിക്കൊണ്ടിരുന്ന ഗുഡ്സ് വാഗണിന്റെ ബോഗികൾ വേർപ്പെട്ടു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു ഗുഡ്സ് വാഗകളാണ് വേർപെട്ടു നീങ്ങിയത്. അപകട വിവരമറിഞ്ഞ ലോക്കോ പൈലറ്റുമാർ എൻജിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. നീലിമംഗലം റെയിൽവേ ട്രാക്കിൽ ആയിരുന്നു അപകടം. വർഷങ്ങൾക്കു മുൻപ് നീലിമംഗലം പാലത്തിൽ ട്രെയിൻ അപകടം ഉണ്ടായിരുന്നു. ഇതിന് മീറ്ററുകൾ ദൂരെ മാറിയാണ് ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടത്. അപകട വിവരം അറിഞ്ഞ ലോക്കോ പൈലറ്റ്മാർ ട്രെയിനിൽ നിന്നും പുറത്തിറങ്ങിയെത്തി ബോഗി ഘടിപ്പിച്ച് യാത്ര തുടർന്നു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
Advertisements