കോട്ടയം: ഇറഞ്ഞാൽ എലിപ്പുലിക്കാട്ട് കടവിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ സംസകാരം നാളെ നടക്കും. നാളെ നവംബർ 13 തിങ്കളാഴ്ച രാവിലെ 10 നാണ് ജോയലിന്റെ സംസ്കാരം. രാവിലെ 10ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ 14ാം മൈൽ സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് ജോയലും രണ്ട് സുഹൃത്തുക്കളും കോട്ടയത്ത് എത്തിയത്. തുടർന്ന് എലിപ്പുലിക്കാട്ട് കടവിന് സമീപത്തെ ഹോം സ്റ്റേയിൽ തങ്ങുകയായിരുന്നു. ഇതിനിടെ സമീപത്ത് കടവിൽ കുളിക്കാനിറങ്ങിയ ജോയൽ മുങ്ങി താഴുകയായിരുന്നു. ബംഗ്ളൂരു കൊളംബിയ കോളേജ് ഒഫ് നഴ്സിംഗിലെ മൂന്നാം വർഷ ഫിസിയോതെറാപ്പി (ബി.പി.ടി) വിദ്യാർത്ഥിയാണ് ജോയൽ വില്യംസ്. മാതാവ്: സ്മിത. സഹോദരങ്ങൾ:ജോയിസ്, ആൽബർട്ട് . അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ഈസ്റ്റ് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി. വിജയപുരം പഞ്ചായത്തംഗം മിഥുൻ ജി.തോമസിന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഉച്ചയ്ക്ക് 12.45 ഓടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.