ഓമല്ലൂർ : വീടുപണി പാതിവഴിയില്‍ മുടങ്ങിയതില്‍ മനംനൊന്ത് വയോധികന് ജീവനൊടുക്കി. ലോട്ടറി കച്ചവടക്കാരനായ പത്തനംതിട്ട ഓമല്ലൂര്‍ പറയനാലി ബിജുഭവനത്തില്‍ ഗോപി (70) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുവിന്റെ വീട്ടില്‍ നിന്ന് സ്ഥിരമായി പാല് വാങ്ങിയിരുന്ന ഗോപി ശനിയാഴ്ച രാവിലെ പാല് വാങ്ങാന്‍ എത്തിയില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗോപിയുടെ വീടിന് സമീപത്തെ റോഡില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കന്നാസ്, ലൈറ്റര്‍, ഒരു പ്ലാസ്റ്റിക് കവറില്‍ ടോര്‍ച്ച്, ലോട്ടറി ടിക്കറ്റ് എന്നിവയും ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവിതത്തില്‍ പരാജയപ്പെട്ടവന് ജീവിക്കാന്‍ ഒരവകാശവുമില്ലെന്നും അതുകൊണ്ട് ഞാന്‍ പോകുന്നുവെന്നും എഴുതിയിട്ടുണ്ട്. വീടു പണി എങ്ങുമെത്തിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.