കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 15 ബുധനാഴ്ച നടക്കും;ചങ്ങനാശേരിയിൽ നടക്കുന്ന സമ്മേളനം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും

കോട്ടയം: കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 15 ബുധനാഴ്ച ചങ്ങനാശേരിയിൽ നടക്കും. ബിസിനസ് എക്‌സലൻസി അവാർഡ് വിതരണവും സമ്മേളനം ഉദ്ഘാടനവും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എംഎൽഎ നിർവഹിക്കും. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പ്കുട്ടി യോഗത്തിൽ സ്വാഗതം ആശംസിക്കും. സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ മുഖ്യപ്രഭാഷണവും മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്യും. ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തും. നഗരസഭ ചെയർപേഴ്‌സൺ ബീന ജോബി തൊഴിലാളി കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം ചെയ്യും. ചാരിറ്റി മീഡിയ വില്ലേജിലെ ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ പുന്നശേരി വേദിയിൽ ഉണ്ടാകും. സംസ്ഥാന വർക്കിംങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ 20 വർഷം പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് ബ്ലഡ് ഡേറ്റാ ബാങ്ക് പ്രകാശനം ചെയ്യും. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി, ജില്ലാ ട്രഷറർ ആർ.സി നായർ എന്നിവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് രണ്ടിന് ടിഒഎസ്ടി ട്രെയിനിംങ് പ്രോഗ്രാമിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.അനുപമ ലൂക്കോസ് ക്ലാസ് നയിക്കും. രണ്ടരയ്ക്ക് പൊതുയോഗ നോട്ടീസ് ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടി വായിക്കും. ജില്ലാ ട്രഷറർ ആർ.സി നായർ കണക്ക് അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിക്കും. പൊതുയോഗം ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന പ്രസഡന്റ് ജി.ജയപാൽ മികച്ച എ ഗ്രേഡ് യൂണിറ്റിനുള്ള അവാർഡും വിതരണം ചെയ്യും. സംസ്ഥാന വർക്കിംങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ പുതിയ യൂണിറ്റ് ഭാരവാഹികളെ ആദരിക്കും. മെമ്പർഷിപ്പ് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ വി.ടി ഹരിഹരൻ സംഘടനാ പ്രവർത്തനം വിശദീകരിക്കും. തുടർന്ന് വൈകിട്ട് നാലിന് തിരഞ്ഞെടുപ്പ് നടക്കും. വി.ടി ഹരിഹരനും മുഹമ്മദ് ഷാജി റിട്ടേണിംങ് ഓഫിസറായിരിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.